
തിരുവനന്തപുരം:കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷയിലെ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിൽ പി.എസ്.സി അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന പി.എസ്.സി യോഗം വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് അന്വേഷണ ചുമതല നൽകി.. റിപ്പോർട്ട് ലഭിച്ച ശേഷം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും
മാറ്റി വച്ച കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ നടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെയും സ്‌കൂളിനെയും പരീക്ഷാ നടത്തിപ്പിൽ
നിന്നൊഴിവാക്കും. പരീക്ഷാ തീയതി വൈകാതെ പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |