SignIn
Kerala Kaumudi Online
Sunday, 19 July 2026 6.01 AM IST

ഒരേ ദിവസം രണ്ടു പരീക്ഷ മുളയിലേ പാളി

aa

തിരുവനന്തപുരം: ഒരേ പരീക്ഷ ഒരു ദിവസം രാവിലെയും ഉച്ചയ്ക്കുമായി നടത്തിയ പരീക്ഷണം തിരിച്ചടിച്ചത് പി.എസ്.സിക്ക് മറ്റൊരു നാണക്കേടായി. വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലർക്ക് തസ്‌തികകളിലേക്ക് രണ്ടുഘട്ട പരീക്ഷ ഒഴിവാക്കിയിട്ടുണ്ട്. എന്നിട്ടും കമ്പനി -കോർപ്പറേഷനുകളിലേക്ക് പ്രാഥമിക പരീക്ഷ പി.എസ്.സി തുടരുകയായിരുന്നു.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡിന് രണ്ടുഘട്ട പരീക്ഷ വേണ്ടെന്ന നിർദ്ദേശവും പി.എസ്.സി പരിഗണിച്ചില്ല. അവസാന നിമിഷം പരീക്ഷ റദ്ദാക്കിയതോടെ കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാരുൾപ്പെടെ ഒന്നരലക്ഷത്തോളം ഉദ്യോഗാർത്ഥികളും ഒപ്പമെത്തിയവരും പറ്റിക്കപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA