
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) അടിസ്ഥാനമാക്കിയുള്ള എം.ബി.ബി.എസ്, ബി.ഡി.എസ്, വെറ്ററിനറി, ആയുഷ്, ബി.എസ്‌സി നഴ്സിംഗ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും. കേരളത്തിലെ മെഡിക്കൽ പ്രവേശനം കമ്മിഷണർ ഫോർ എൻട്രൻസ് എക്സാമിനേഷൻസും (സി.ഇ.ഇ) അഖിലേന്ത്യാ ക്വാട്ട വഴിയുള്ള പ്രവേശനം മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുമാണ് (എം.സി.സി) നടപ്പിലാക്കുക. 2013ൽ നീറ്റ് പരീക്ഷ ആരംഭിച്ചതു മുതലുള്ള ഏറ്റവും ഉയർന്ന യോഗ്യതാ കട്ട് ഒഫ് മാർക്കാണ് ഇത്തവണത്തേത്. 213 മാർക്കാണ് ജനറൽ വിഭാഗം കട്ട് ഒഫ്. കഴിഞ്ഞ വർഷം ഇത് 144 മാർക്കായിരുന്നു. കട്ട് ഒഫിനു മുകളിൽ മാർക്കുള്ളവരാണ് നീറ്റ് റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ളത്.
കേരള മെഡിക്കൽ പ്രവേശനം
കേരളത്തിലെ മെഡിക്കൽ കോഴ്സ് പ്രവേശനം സംബന്ധിച്ച അറിയിപ്പ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിക്കും. കേരളത്തിലെ ബി.ഡി.എസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം സി.ഇ.ഇ തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ്.
എം.സി.സി പ്രവേശനം
എല്ലാ സംസ്ഥാനങ്ങളിലെയും സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 % എം.ബി.ബി.എസ്/ ബി.ഡി.എസ് സീറ്റുകളിലെ പ്രവേശനം എം.സി.സി വഴിയാണ്. 20 എയിംസുകളിലെ 2250 എം.ബി.ബി.എസ് സീറ്റുകളിലേക്കും എം.സി.സി പ്രവേശനം നടത്തും. വിവരങ്ങൾ: www.mcc.nic.inൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |