SignIn
Kerala Kaumudi Online
Sunday, 16 August 2026 3.42 AM IST

ലൈഫ് ഗാർഡ് ഒഴിവ്

a

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പിന്റെ മറൈൻ ആംബുലൻസ്, റെസ്‌ക്യൂ ബോട്ടുകൾ, റെസ്‌ക്യൂ വള്ളങ്ങൾ എന്നിവയിലേക്ക് 11 ലൈഫ് ഗാർഡുകളെയും ഒരു ഹാർബർ ബേസ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡിനെയും ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. അപേക്ഷകർ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം. പ്രായപരിധി: 20-60 വയസ്, കടൽ രക്ഷാപ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർ, ജില്ലയിലെ താമസക്കാർ, 2018ലെ പ്രളയരക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള പ്രാവീണ്യമുള്ളവർക്കും മുൻഗണന. താത്പര്യമുള്ളവർ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടുള്ള അഭിമുഖത്തിനായി 21ന് ഉച്ചയ്ക്ക് 2ന് ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി ഹാജരാകണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE GUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA