SignIn
Kerala Kaumudi Online
Sunday, 16 August 2026 1.53 AM IST

പി.എസ്.സി അഭിമുഖം

aa

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 469/2024) തസ്തികയിലേക്ക് 19, 20, 21 തീയതികളിലായി പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ലിമിറ്റഡിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ - പാർട്ട് 1 (ജനറൽ വിഭാഗം) (029/2020), റീജിയണൽ മാനേജർ - പാർട്ട് 1 (ജനറൽ വിഭാഗം) (032/2020) തസ്തികകളിലേക്ക് 19, 20, 21 തീയതികളിലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ - പാർട്ട് 2 (സൊസൈറ്റി വിഭാഗം) (030/2020), റീജിയണൽ മാനേജർ - പാർട്ട് 2 (സൊസൈറ്റി വിഭാഗം) (033/2020) തസ്തികകളിലേക്ക് സെപ്റ്റംബർ 3നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്- പട്ടികവർഗക്കാരിൽ നിന്ന് മാത്രം) (033/2025) തസ്തികയിലേക്ക് സെപ്റ്റംബർ 1ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എമർജൻസി മെഡിസിൻ ( 813/2025 - എൽ.സി/എ.ഐ, 814/25 -മുസ്ലീം) തസ്തികകളിലേക്ക് സെപ്റ്റംബർ 1ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന

 കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ (442/2025) തസ്തികയിലേക്ക് 18 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA