SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

നീറ്റ് യു.ജി എം.സിസി പ്രവേശന നടപടികൾ

aa

2026ലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്‌സി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനുള്ള ഓൾ ഇന്ത്യ ക്വാട്ട (AIQ) പ്രവേശന രജിസ്ട്രേഷന് ഇന്നു മുതൽ അപേക്ഷിക്കാം. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയാണ് (MCC) അലോട്ട്മെന്റ് നടപടികൾ പൂർത്തീകരിക്കുന്നത്. ഒരു സ്ട്രേ വേക്കൻസി റൗണ്ടുൾപ്പടെ നാല് റൗണ്ടുകളായാണ് പ്രവേശനം. നീറ്റ് റാങ്ക് പട്ടികയിലുള്ളവർ mcc.nic.in പോർട്ടലിൽ യൂസർ ഐഡിയും പാസ്‌വേ‌ർഡും ഉണ്ടാക്കി രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കണം. വിദ്യാർത്ഥിയെക്കുറിച്ച് ആവശ്യപ്പെടുന്ന വിവിരങ്ങളു രജിസ്ട്രേഷൻ ഫീയും സെക്യൂരിറ്റി ഡെപ്പോസിറ്റും (വിവിധ കാറ്റഗറിയിലെ ഫീസ് സംബന്ധിച്ച വിവരങ്ങൾ വിജ്‌ഞാപനത്തിലുണ്ട്) അടയ്ക്കണം. പ്രവേശന നടപടികളിൽ വിദ്യാർഥികളെ സഹായിക്കാൻ ആരോഗ്യ മന്ത്രാലയം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

 ചോയ്സ് ഫില്ലിംഗ്

പഠിക്കാൻ ആഗ്രഹിക്കുന്ന കോഴ്സ്- കോളേജ് മുൻഗണനാ പ്രകാരം ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതാണ് ചോയ്സ് ഫില്ലിംഗ്. ഓപ്ഷൻ നൽകിയ ചോയ്സുകൾ, നിശ്ചിത സമയത്തിനുള്ളിൽ അലോട്ട്മെന്റ് പ്രോസസിംഗിനായി കൺഫേം ചെയ്യുന്നതാണ് ചോയ്സ് ലോക്കിംഗ്. ലോക്കിംഗിനുശേഷം ക്രമപ്പെടുത്തി നൽകിയ ചോയ്സ് മാറ്റാൻ കഴിയില്ല.

 ആദ്യ റൗണ്ട് അലോട്ട്മെന്റ്

ഓൾ ഇന്ത്യ ക്വാട്ട ഒന്നാം റൗണ്ട് ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ 12ന് ഉച്ചയ്ക്ക് മൂന്നുവരെ. 12ന് വൈകിട്ട് 6 വരെ ഫീസടക്കാം. ചോയ്സ് ഫില്ലിംഗ് ആറ് മുതൽ 13ന് രാവിലെ 11 വരെ. ചോയ്സ് ലോക്കിംഗ് 12ന് വൈകിട്ട് 4 മുതൽ 13ന് രാവിലെ 11 വരെ. 17ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 18 മുതൽ 22 വരെ അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ബന്ധപ്പെട്ട രേഖകൾ സഹിതം പ്രവേശനം നേടാം. അലോട്ട്മെന്റിൽ തൃപ്തരെങ്കിൽ അലോട്ട്മെന്റ് ഫ്രീസ് ചെയ്ത് ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടാം. മറിച്ച്, സീറ്ര് അലോട്ട്മെന്റിൽ തൃപ്തിയില്ലെങ്കിൽ സീറ്റ് അപ്ഗ്രേഡ് ചെയ്യാൻ ഫ്ലോട്ട് ഓപ്ഷൻ തിരഞ്ഞെടുക്കണം. ഇവർ മുൻ വർഷങ്ങളിലെപ്പോലെ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ട. പകരം ഓൺലൈനായി രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം.

സീറ്ര് അപ്ഗ്രേഡേഷനായി ഫ്ലോട്ട് ചെയ്തവരും സീറ്റ് അലോട്ട്മെന്റ് ലഭിക്കാത്തവരും അടുത്ത റൗണ്ടിൽ പുതുതായി ചോയ്സ് ഫില്ലിംഗ് നടത്തണം. വീണ്ടും അവർ ഫീസ് അടയ്ക്കേണ്ടതില്ല.

സമർപ്പിക്കേണ്ട രേഖകൾ

അലോട്ട്മെന്റ് ലെറ്റർ, നീറ്റ് യു.ജി അഡ്മിറ്റ് കാർഡ്, എൻ.ടി.എ വെബ്സൈറ്റിലെ റിസൾട്ട്/ റാഹ്ക് ലെറ്റർ, ബർത്ത് സർട്ടിഫിക്കറ്റ്, 10, 12 ക്ലാസുകളിലെ സർട്ടിഫിക്കറ്റ്, 12-ാം ക്ലാസ് മാർക്ക് ലിസ്റ്റ്, അപേക്ഷയോടൊപ്പം നൽകിയ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ കോപ്പികൾ, ഐഡന്റിറ്റി കാർഡ് ( ആധാർ, പാസ്പോർട്ട് etc), ബന്ധപ്പെട്ട മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കോളേജിൽ പ്രവേശനം നേടണം.

 തുടർ റൗണ്ടുകൾ

രണ്ടാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 25 മുതൽ സെപ്തംബർ രണ്ടു വരെയും മൂന്നാം റൗണ്ട് സെപ്തംബർ 11 മുതൽ 18 വരെയും നടക്കും. മൂന്നാം റൗണ്ടിന് ശേഷം സീറ്റുകൾ അവശേഷിക്കുന്നെങ്കിൽ സെപ്തംബർ 28ന് സ്ട്രേ വേക്കൻസി റൗണ്ട് ആരംഭിക്കും. സംസ്ഥാനതല പ്രവേശന നടപടികൾ ആഗസ്റ്റ് 13ന് ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA