
തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്നതാണ് ഇത്തവണത്തെ മത്സര വിഷയം. പ്രായപരിധിയില്ല. ഒന്നാം സ്ഥാനം നേടുന്ന ചിത്രത്തിന് 20,000രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5,000രൂപയും ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ടാകും. താത്പര്യമുള്ളവർ സെപ്തംബർ 30ന് മുമ്പായി farmphotography2026@gmail.comഎന്ന ഇ-മെയിലിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ: 8078095860 .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |