
തിരുവനന്തപുരം: തിരുവനന്തപുരം വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 680/2025 -വിശ്വകർമ്മ) തസ്തികയിലേക്ക് നാളെ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കാസർകോട് വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 669/2025-പട്ടികജാതി), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 862/2025-പട്ടികവർഗം) തസ്തികയിലേക്ക് നാളെ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നിയോനാറ്റോളജി (കാറ്റഗറി നമ്പർ 683/2025) തസ്തികയിലേക്ക് 7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ഷോർട്ട്ഹാൻഡ് (കാറ്റഗറി നമ്പർ 390/2025) (പട്ടികജാതി) തസ്തികയിലേക്ക് 7ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |