
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ച 4, 5, 6,10 തീയതികളിലെ ഓൺലൈൻ/ ഒ.എം.ആർ പരീക്ഷകൾ യഥാക്രമം നവംബർ 3, 4, 5, 6 തീയതികളിൽ നടത്തും.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജയിൽ/സൂപ്പർവൈസർ, ഓപ്പൺ പ്രിസൺ (കാറ്റഗറി നമ്പർ 451/2025-നേരിട്ടും, 452/2025, 453/2025 തസ്തികമാറ്റം മുഖേനയും) തസ്തികകളിലേക്ക് സെപ്തംബർ 14 ന് നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ ഒ.എം.ആർ പരീക്ഷ നവംബർ 1ലേക്കും സെപ്തംബർ 28ന് നടത്താൻ നിശ്ചയിച്ചിരുന്ന എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി) (187/2025 നേരിട്ടും 188/2025 തസ്തികമാറ്റം മുഖേനയും) തസ്തികയിലേയ്ക്കുള്ള മുഖ്യപരീക്ഷ നവംബർ 17ലേയ്ക്കും മാറ്റി വച്ചു.
സെപ്തംബർ 12 ന് നടത്താനിരുന്ന ആരോഗ്യ വകുപ്പിൽ ട്രീറ്റ്‌മെന്റ് ഓർഗനൈസർ ഗ്രേഡ് 2 (629/2025) തസ്തികയിലേയ്ക്കുള്ള ഒ.എം.ആർ പരീക്ഷയുടെ സമയം രാവിലെ 10.30 മണി മുതൽ 12.20 വരെയായി പുനഃക്രമീകരിച്ചു.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (240/2025- പട്ടികവർഗം) തസ്തികയിലേക്ക് സെപ്തംബർ 1, 2 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ (272/2025നേരിട്ടും, 474/2025 മുസ്ലീം) തസ്തികയിലേക്ക് സെപ്തംബർ 1ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ ലാ ഓഫീസർ (192/2025) തസ്തികയിലേക്ക് സെപ്തംബർ 1, 2 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |