SignIn
Kerala Kaumudi Online
Saturday, 17 October 2026 10.30 AM IST

കോളേജുകളിൽ 89 നൈറ്റ് വാച്ച്മാൻമാർ

job

തിരുവനന്തപുരം: 89 സർക്കാർ കോളേജുകളിൽ താത്കാലികമായി നൈറ്റ് വാച്ച്മാൻമാരെ നിയമിക്കാൻ സർക്കാർ അനുമതി നൽകി. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ നൈറ്റ് വാച്ച്മാന്മാരുടെ ഡ്യൂട്ടി സമയം 8 മണിക്കൂറായി പുനഃക്രമീകരിച്ചിരുന്നു. അതിനാലാണ് ഒരു നൈറ്റ് വാച്ച്മാൻ മാത്രമുള്ള സ്ഥാപനങ്ങളിൽ നൈറ്റ് വാച്ച്മാൻ സ്ഥിരം തസ്തിക സൃഷ്ടിക്കുന്നതു വരെ ദിവസവേതന നിരക്കിൽ നിയമിക്കുന്നത്. ഷിഫ്റ്റ് സംവിധാനത്തിൽ പ്രായോഗിക ബുദ്ധിമുട്ട് ഉള്ളതിനാൽ രാത്രി മുഴുവൻ ജോലി ചെയ്യണം. ഒരു ഡബിൾ ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ദിവസം ഓഫ് നൽകും. രണ്ട് നൈറ്റ് വാച്ച്മാന്മാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഡബിൾ ഡ്യൂട്ടി ചെയ്യുന്ന രീതിയിൽ ജോലിസമയം ക്രമീകരിക്കാനാണ് നിർദ്ദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA