SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

അക്കാഡമിക് കൗൺസിലർ പാനലിലേക്ക് അപേക്ഷിക്കാം

aa

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിവിധ വിഷയങ്ങളിൽ യോഗ്യതയുള്ള അദ്ധ്യാപകരുടെ (അക്കാഡമിക് കൗൺസിലർമാർ) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10വരെ ദീർഘിപ്പിച്ചു. സ്റ്റാറ്റിസ്റ്റിക്സ്, ലൈബ്രറി സയൻസ്, ഇക്കണോമെട്രിക്സ്, പോർട്ട്‌ മാനേജ്മെന്റ്, ഏവിയേഷൻ മാനേജ്മെന്റ്, ബിസിനസ്‌ അനലറ്റിക്സ്, മൾട്ടിമീഡിയ, സസ്റ്റെയിനബിലിറ്റി മാനേജ്മെന്റ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്/ആപ്ലിക്കേഷൻ, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എൺവയൺമെന്റൽ സയൻസ്, ജേർണലിസം തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുള്ളത്. കോളേജ് /യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും അദ്ധ്യാപകരാകാൻ യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. യൂണിവേഴ്സിറ്റി നിശ്ചയിച്ചിട്ടുള്ള നിരക്കിൽ മണിക്കൂർ അടിസ്ഥാനത്തിലാണ് വേതനം. നിലവിൽ യൂണിവേഴ്സിറ്റിയുടെ അക്കാഡമിക് പാനലിൽ അംഗങ്ങളായിട്ടുള്ള അക്കാഡമിക് കൗൺസിലർമാർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://content.sgou.ac.in/rp/public/ സന്ദർശിക്കുക. ഫോൺ: 0474 2966841 / 9188909901.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANAGURU OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA