SignIn
Kerala Kaumudi Online
Friday, 31 July 2026 1.16 AM IST

എസ്.ബി.ഐ ആശ സ്കോളർഷിപ്

aa

സ്കൂൾതലം മുതൽ വിദേശത്ത് ഉന്നത പഠനം വരെ പൂർത്തിയാക്കാൻ സഹായിക്കുന്ന എസ്.ബി.ഐ ആശ സ്കോളർഷിപ് പദ്ധതിക്ക് സെപ്റ്റംബർ 4 വരെ അപേക്ഷിക്കാം. വിവിധ തലങ്ങളിലായി 15,000 മുതൽ 15 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ് തുക. രാജ്യത്തൊട്ടാകെ 36,428 പേരെയാണ് തിരഞ്ഞെടുക്കുക. വെബ്സൈറ്റ്: www.sbiashascholarship.co.in അക്കാഡമിക മികവ്, സാമ്പത്തിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക.

 വിദേശ പഠനം:- സ്കോളർഷിപ് തുക പ്രതിവർഷം 15 ലക്ഷം രൂപ. വിദേശത്തെ QS റാങ്കിംഗിൽ ആദ്യ 200ൽ വരുന്ന സർവകലാശാലകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. അംഗീകൃത GRE/GMAT/MCAT/LNAT/LSAT സ്കോറുണ്ടാവണം.

 ഐ.ഐ.എം:- സ്കോളർഷിപ് തുക പ്രതിവർഷം 5 ലക്ഷം രൂപ. രാജ്യത്തെ ഐ.ഐ.എമ്മുകളിലൊന്നിൽ എം.ബി.എ പ്രോഗ്രാം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. അംഗീകൃത CAT സ്കോർ ഉണ്ടാവണം.

 ഐ.ഐ.ടി:- സ്കോളർഷിപ് തുക പ്രതിവർഷം 2 ലക്ഷം രൂപ. രാജ്യത്തെ ഐ.ഐ.ടികളിലൊന്നിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്. അംഗീകൃത JEE Advanced സ്കോർ ഉണ്ടാവണം.

 മെഡിക്കൽ:- സ്കോളർഷിപ് തുക പ്രതിവർഷം 2 ലക്ഷം രൂപ. എയിംസുകളിലോ അല്ലെങ്കിൽ എൻ.ഐ.ആർ.എഫ് മെഡിക്കൽ റാങ്കിംഗിൽ മുൻനിരയിലുള്ള കോളേജിലോ മെഡിക്കൽ പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്.

 പോസ്റ്റ് ഗ്രാജ്വേഷൻ:- സ്കോളർഷിപ് തുക പ്രതിവർഷം 1,50,000 രൂപ. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 300ൽ ലിസ്റ്റ് ചെയ്തിട്ടുള്ള NAAC എ ഗ്രേഡെങ്കിലുമുള്ള സ്ഥാപനത്തിൽ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്.

 യു.ജി:- സ്കോളർഷിപ് തുക പ്രതിവർഷം 75,000 രൂപ. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ആദ്യ 300ൽ ലിസ്റ്റ് ചെയ്തിട്ടുള്ള NAAC എ ഗ്രേഡെങ്കിലുമുള്ള സ്ഥാപനത്തിൽ ബിരുദ പ്രോഗ്രാമിന് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കൂടരുത്.

 സ്കൂൾ:- സ്കോളർഷിപ് തുക പ്രതിവർഷം 15,000 രൂപ. 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA