SignIn
Kerala Kaumudi Online
Friday, 07 August 2026 5.22 AM IST

'ഷെഡ് മാത്രമല്ല, അടിയിലുള്ളതും മാന്തിയെടുക്കാനാവും' പ്രകോപന പ്രസംഗവുമായി കെ.കെ. രാഗേഷ്

d

കണ്ണൂർ: പയ്യന്നൂർ അക്രമസംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ട് ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ എൽ.ഡി.എഫ് മാർച്ചിനിടെ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ പ്രകോപന പ്രസംഗം. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എയുടെ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ 'ഷെഡ് മാത്രമല്ല, അതിനടിയിലുള്ളതും മാന്തിയെടുക്കാൻ പാർട്ടിക്ക് ശേഷിയുണ്ട്' എന്നായിരുന്നു രാഗേഷിന്റെ മുന്നറിയിപ്പ്.

പയ്യന്നൂർ മണ്ഡലത്തിലെ മുൻ എം.എൽ.എ. ടി.ഐ. മധുസൂദനനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചതിന്റെ കാരണവും രാഗേഷ് വിശദീകരിച്ചു.

'' വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ ആരോപണങ്ങൾ ശരിയാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുമായിരുന്നു. ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സമയമില്ലാത്തതിനാലാണ് സ്ഥാനാർത്ഥിയെ മാറ്റാതിരുന്നത്. ചെമ്മീൻ ഫാമിലെ ഷെഡ് പൊളിച്ചു തീയിട്ട സംഭവം ഉപയോഗിച്ച് പാർട്ടിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് പയ്യന്നൂരിലെ പാർട്ടി ഒലിച്ചുപോയെന്ന് ആരും ധരിക്കേണ്ടതില്ല.''- രാഗേഷ് പറഞ്ഞു.

സി.പി.എം ഏരിയാ സെക്രട്ടറി പി. സന്തോഷ് പയ്യന്നൂർ പൊലീസിനെ വിമർശിച്ചു. തിരഞ്ഞെടുപ്പ് സമയത്തെ അക്രമക്കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് കഴിവുകെട്ടതാണ്. നിയമം കൈയിലെടുക്കേണ്ട സാഹചര്യം പാർട്ടിക്ക് ഉണ്ടാക്കരുതെന്നും സന്തോഷ് പറഞ്ഞു.

ഒ​രു​ ​കോ​ടി ന​ഷ്ട​പ​രി​ഹാ​രം​ ​തേ​ടി​ ​മ​ധു​സൂ​ദ​നൻ

പ​യ്യ​ന്നൂ​ർ​ ​ര​ക്ത​സാ​ക്ഷി​ ​ഫ​ണ്ട് ​ത​ട്ടി​പ്പ് ​ആ​രോ​പ​ണം​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്നും​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​വേ​ണ​മെ​ന്നും​ ​വി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.​എ​യ്ക്ക് ​സി.​പി.​എം​ ​നേ​താ​വ് ​ടി.​ഐ.​ ​മ​ധു​സൂ​ദ​ന​ൻ​ ​വ​ക്കീ​ൽ​ ​നോ​ട്ടീ​സ് ​അ​യ​ച്ചു. 28​ ​പേ​രി​ൽ​ ​നി​ന്ന് ​പി​രി​ച്ച​ ​ഫ​ണ്ടി​ൽ​ ​എ​ട്ട് ​പേ​രു​ടേ​ത് ​താ​ൻ​ ​അ​പ​ഹ​രി​ച്ചെ​ന്ന് ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ​റ​ഞ്ഞ​ത്.​ ​വ്യാ​ജ​ ​ര​സീ​ത് ​അ​ച്ച​ടി,​ 27,​ 28​ ​ര​സീ​തു​ക​ൾ​ ​ഒ​രു​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റു​കാ​ര​ൻ​ ​പി​രി​ച്ച​താ​ണ് ​എ​ന്നീ​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​ത​ള്ളി.​ ​​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​ര​ചി​ച്ച​ ​'​നേ​തൃ​ത്വ​ത്തെ​ ​അ​ണി​ക​ൾ​ ​തി​രു​ത്ത​ണം​"​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ൽ​ ​വ​സ്തു​താ​വി​രു​ദ്ധ​മായ​ ​കാ​ര്യ​ങ്ങ​ളാ​ണു​ള്ള​ത്.​ ​പു​സ്ത​കം​ ​പി​ൻ​വ​ലി​ച്ച് ​പ​ര​സ്യ​മാ​യി​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്നും​ ​നോട്ടീസിൽ പറയുന്നു.

ഉ​ന്ന​യി​ച്ച​ ​കാ​ര്യ​ങ്ങ​ൾ​ ​വ​സ്തു​താ​പ​ര​മാ​ണ്.​ ​അ​വ​യി​ൽ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു.​ ​പു​സ്ത​കം​ ​പി​ൻ​വ​ലി​ക്കി​ല്ല
-​ ​വി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​എം.​എ​ൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA