SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.21 AM IST

സ്വാതന്ത്ര്യദിനാഘോഷം മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും

vd-satheesan

തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ. രാവിലെ 8.45ന് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും.

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുളള ഏകോപനയോഗം വകുപ്പുകൾക്കുള്ള ചുമതലകൾ നിശ്ചയിച്ചു. കഴിഞ്ഞ വർഷത്തേതുപോലെ സായുധനിരായുധ സേനാ വിഭാഗങ്ങൾ, മൗണ്ടഡ് പൊലീസ്, പൊലീസ് ബാൻഡ് എന്നിവയുടെ പരേഡിനൊപ്പം മറ്റ് സംഘങ്ങളെ ഉൾപ്പെടുത്തുന്നത് സിറ്റി പൊലീസ് കമ്മിഷണറും ജില്ലാ കളക്ടറും തീരുമാനിക്കും.

പൊതുമരാമത്ത് വകുപ്പ് പന്തൽ, വേദി, ദേശീയപതാക, ഇരിപ്പിടങ്ങൾ, ശബ്ദസംവിധാനം, ജനറേറ്റർ, പുഷ്പവൃഷ്ടിക്കുള്ള പൂക്കൾ, അലങ്കാര കവാടങ്ങൾ എന്നിവ ഒരുക്കും. ജീവൻരക്ഷാ പതക്കങ്ങളും രാഷ്ട്രപതിയുടെ മെഡലുകളും സമ്മാനിക്കും. അവാർഡ് ജേതാക്കളുടെ ചിത്രങ്ങളുമെല്ലാം മുൻകൂട്ടി കൈമാറണം.

വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനാലാപനവും വിദ്യാർത്ഥി പങ്കാളിത്തവും ഉറപ്പാക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാൻ നിർദേശിക്കും. വിദ്യാർത്ഥികൾക്കും എൻ.സി.സി, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾക്കും റിഹേഴ്സൽ ദിവസങ്ങളിലും ആഘോഷദിവസവും ലഘുഭക്ഷണവും കുടിവെള്ളവും ആരോഗ്യ വകുപ്പ് മെഡിക്കൽ സൗകര്യങ്ങളും ഒരുക്കും. കാർഡിയോളജിസ്റ്റോടുകൂടിയ ആംബുലൻസ് സ്റ്റേഡിയത്തിലുണ്ടാകും. കെ.എസ്.ആർ.ടി.സി ബസുകളുമുണ്ടാകും. പൊലീസ് മേധാവിയും സിറ്റി കമ്മിഷണറും ഏകോപനം, സുരക്ഷ, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA