SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.20 AM IST

വ്യവസായങ്ങൾക്ക് ലൈസൻസ് പ്രക്രിയ ലളിതമാക്കും: മന്ത്രി

ccc

കൊല്ലം: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് നിലനിൽക്കുന്ന സങ്കീർണ്ണത പരിഹരിച്ച് 'ഒരു സംസ്ഥാനം ഒരു ലൈസൻസ്' സംവിധാനം പദ്ധതിയിലൂടെ ലൈസൻസ് പ്രക്രിയ ലളിതമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വ്യവസായ യൂണിറ്റുകളുടെയും തൊഴിലാളികളുടെയും സുരക്ഷാ ക്രമീകരണങ്ങൾക്ക് കൂടുതൽ കാര്യക്ഷമമായ പദ്ധതികളാകും നടപ്പാക്കുക. വ്യവസായങ്ങൾ ആരംഭിക്കാൻ അനുകൂല അന്തരീക്ഷമൊരുക്കി കൂടുതൽ തൊഴിലവസരങ്ങളും ഉറപ്പാക്കും. വ്യവസായ രജിസ്‌ട്രേഷൻ ഓൺലൈനാക്കും. നിർമ്മാണ മേഖലയുടെ നട്ടെല്ലായ അതിഥി തൊഴിലാളി സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കാൻ ഭവനക്ഷേമ പദ്ധതികളുമുണ്ടാകും. 500ൽ അധികം പദ്ധതികളാണ് 100 ദിന കർമ്മ പരിപാടിയിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊല്ലം മേയർ എ.കെ ഹഫീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കുരുവിള ജോസഫ്, ഫാക്ടറീസ് ആൻഡ് ബോയിലേർസ് വകുപ്പ് ഡയറക്ടർ ആർ.സൂരജ്കൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ടി.കെ ഷാബുജാൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BINDHUKRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA