
തിരുവനന്തപുരം: വിളവെടുപ്പ് സമയങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വാങ്ങി സംഭരിക്കാനും കാര്യക്ഷമമായി വിപണി ഇടപെടൽ നടത്താനും കഴിയുന്ന സപ്ലൈ ചെയിനാക്കി സപ്ലൈക്കോയെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ.എ.വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംഭരണ സൗകര്യം സർക്കാർ ഒരുക്കും. വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നവ പിന്നീട് വിപണിവിലയെക്കാൾ കുറച്ച് വിൽക്കാനാകും. ഇതുവഴി ലാഭമുണ്ടാക്കാനും സ്വയംപര്യാപ്തമാകാനും കഴിയും. മാസങ്ങളായി തീർപ്പാകാതെ കിടന്ന അപേക്ഷകൾ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി അതിവേഗം പരിഗണിച്ചതിന്റെ ഫലമായാണ് 73,024 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞത്.
മന്ത്രി അനൂപ് ജേക്കബ് അദ്ധ്യക്ഷനായി. മന്ത്രി കെ. മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |