SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

ആശ്വാസമായി ഇടുക്കി,ശബരിഗിരി, ജലനിരപ്പുയർന്ന് ഡാമുകൾ; കുതിച്ച് വെെദ്യുതോത്പാദനം

aa

മലപ്പുറം: പ്രളയസമാനമായ മഴയിൽ, കെ.എസ്.ഇ.ബിയുടെ ജലവൈദ്യുതഅണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ വെെദ്യുതോത്പാദനം കൂടി. കേരള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ റിപ്പോർട്ട് പ്രകാരം അണക്കെട്ടുകളിൽ നിലവിലുളളത് 57 ശതമാനം വെളളം. 2,378.844 ദശലക്ഷം യൂണിറ്റ് (എം.യു)വൈദ്യുതി ഉത്പാദിപ്പിക്കാനാവും. പ്രതിദിനം 23.25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ഡാമുകളിലേക്ക് ദിവസവും 34.42 ദശലക്ഷം യൂണിറ്റിന് തുല്യമായ വെള്ളമെത്തുന്നുണ്ട്.

ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കിയിൽ നിലവിൽ സംഭരണം 56%. 1,200 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. വൈദ്യുതി ആവശ്യകത ഉയരുന്ന രാത്രിസമയങ്ങളിൽ സംസ്ഥാനത്തിന് താങ്ങാവുന്നത് ഇടുക്കിയും പമ്പയുമാണ്.

രാത്രികാല വെെദ്യുതോത്പാദനം ഇടുക്കിയിൽ: 630 മെഗാവാട്ട്

 പമ്പയിൽ: 299.4 മെഗാവാട്ട്

ഡാം...........................ജലനിരപ്പ്...............ഉത്പാദനശേഷി(എം.യു)​

ഇടുക്കി.......................56%................................1,200.306

പമ്പ(ശബരിഗിരി)​......64%................................492.65

കുറ്റ്യാടി.......................55%............................ 203.354

ഇടമലയാർ................62%................................157.763

ഷോളയാർ.................69%................................68.382

കുണ്ടള.......................41%................................. 14.322

20 ശതമാനം ജലനിരപ്പുയർന്ന് ഇടുക്കി, പമ്പ

ആഗസ്റ്റ് ആദ്യവാരത്തെ അപേക്ഷിച്ച് ഇടുക്കി,​ പമ്പ ഡാമുകളിൽ ജലനിരപ്പിൽ വൻ പുരോഗതിയുണ്ട്. ആഗസ്റ്റ് ഒന്നിന് 37 ശതമാനമായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. ഇത് 56 ശതമാനമായതോടെ വൈദ്യുതോത്പാദനശേഷി 798.55 ദശലക്ഷം യൂണിറ്റിൽ നിന്ന് 1,200 ആയി. 401.75 ദശലക്ഷം യൂണിറ്റിന്റെ അധിക ലഭ്യതയുണ്ടായി. ആഗസ്റ്റ് ഒന്നിന് 42 ശതമാനമായിരുന്നു പമ്പയിലെ ജലനിരപ്പ്. നിലവിൽ 64 ശതമാനമായതോടെ, വൈദ്യുതി ഉത്പാദനശേഷിയിൽ 165.97 ദശലക്ഷം യൂണിറ്റിന്റെ വർദ്ധനവുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA