
തിരുവനന്തപുരം: ഒരു വർഷക്കാലാവധിയുള്ള പട്ടികയ്ക്ക് ഇനി ഏഴ് മാസം മാത്രം ശേഷിക്കേ, അവശ്യ സർവീസായ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ റാങ്ക് ലിസ്റ്റിൽ നടന്ന നിയമനം പത്ത് ശതമാനം മാത്രം. 1,242 പേരുള്ള റാങ്ക് ലിസ്റ്റിൽ നിന്നും 128 പേർക്കായിരുന്നു നിയമനം. ഇതിൽ 28 എണ്ണവും എൻ.ജെ.ഡി ഒഴിവിൽ നിന്നുള്ളതാണ്. റാങ്ക് ലിസ്റ്റിൽ നിന്നുള്ളതാകട്ടെ നൂറെണ്ണമാണ്. 2025 മാർച്ച് 30ന് നിലവിൽ വന്ന ലിസ്റ്റിൽ നിന്ന് 456 പേർക്ക് നിയമനം ലഭിച്ചിരുന്നു. അതിന് മുമ്പുള്ളതിൽ നിന്ന് 674 പേർക്കും. പിന്നീടിങ്ങോട്ട് ഓരോ ലിസ്റ്റിൽ നിന്നും നിയമനം കുറഞ്ഞു. നിലവിലെ ലിസ്റ്റിൽ നിന്നും മെയിൻ ലിസ്റ്റിൽ 838, സപ്ലിമെന്ററി ലിസ്റ്റിൽ 404 എന്നിങ്ങനെയാണ് നിയമന ശുപാർശ നടന്നത്. നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന്റെ പിറ്റേന്ന് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം. ഷോർട് ലിസ്റ്റ് സെപ്തംബറിൽ പ്രസിദ്ധീകരിക്കും. കായിക പരീക്ഷ ഒക്ടോബർ - ഡിസംബറിലാകും നടത്തുക. നീന്തൽ പരീക്ഷ കൂടി നടത്തി അന്തിമപട്ടിക പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |