SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

വിലക്കുറവിൽ ഹിറ്റായി സർക്കാർ വിപണി

READ ENGLISH VERSION
supplyco

തിരുവനന്തപുരം: പൊതുവിപണിയിൽ വിവിധയിനം അരിക്ക് വില കിലോയ്ക്ക് 60 രൂപയിൽ കൂടുതൽ. സപ്ലോകോയിലും ഓണച്ചന്തകളിലും 33 രൂപ. റേഷൻ കടകളിലെ അധിക അരിക്ക് 26 രൂപ. പകുതിയോളം വിലക്കുറവ്. ആവശ്യത്തിന് ലഭ്യം. ഓണത്തിന് പൊതുവിപണിയിലെ പൊള്ളും വിലയിൽ നിന്ന് ജനത്തിന് ആശ്വാസം. റേഷൻ കടകളിലും സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലും ഓണച്ചന്തകളിലും അരിയടക്കം ന്യായവിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ തിരക്കോട് തിരക്ക്.

ഓണം പ്രമാണിച്ച് സപ്ളൈകോയിലും പൊതുവിതരണ കേന്ദ്രങ്ങളിലുമായി അധികമായി എത്തിച്ചത് 1,65,932 ടൺ അരി. മറ്റ് സബ്സിഡി സാധനങ്ങളും ആവശ്യത്തിന് എത്തിച്ചിട്ടുണ്ട്. പൊതുവിപണിയിൽ അരി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നുവെന്ന് കാട്ടി കേരളകൗമുദി കഴിഞ്ഞ 13ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സർക്കാരിന്റെ ഇടപെടൽ കൂടുതൽ കാര്യക്ഷമമായത്.

ആന്ധ്രയിലെ മില്ലുടമകളും ഇടനിലക്കാരും ഒത്തുകളിച്ച് കേരളത്തിൽ അരിവില വർദ്ധിപ്പിക്കുന്നുവെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ ഇടപെടലുണ്ടായി. ഇതിനൊപ്പം പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് കേരളത്തിലെ അരി മില്ലുകളിലും മൊത്ത വിപണന കേന്ദ്രങ്ങളിലും പരിശോധനയും തുടങ്ങി. ഇത് പൂഴ്‌ത്തിവയ്പ്പിനെയും കൃത്രിമ വിലക്കയറ്റത്തെയും തടഞ്ഞുനിറുത്തി.

റേഷൻ കടകളിൽ അധിക വിഹിതം

1. നിലവിലെ വിഹിതത്തിന് പുറമേയാണ് റേഷൻ കടകളിൽ കിലോയ്ക്ക് 26 രൂപയ്ക്ക് അധികമായി അരി ലഭ്യമാക്കുന്നത്.

2. ഓണത്തിന് റേഷൻകടകളിൽ അധികമായി എത്തിച്ചത് 13,841.37 ടൺ അരി. ഇതിൽ 3,929.77ടൺ അരി വിറ്റുപോയി. സപ്ലൈകോയിൽ ഇതുവരെ വിറ്റത് 578 ടൺ അരി

സപ്ളൈകോയിലെ സബ്സിഡി ഇനം, വില (കിലോഗ്രാമിൽ)

ചെറുപയർ...........................85

ഉഴുന്ന്................................... 87

കടല.......................................63

വൻപയർ..............................68

തുവരപ്പരിപ്പ്.........................83

വറ്റൽമുളക്.........................130
ജയ അരി..............................33

കുറുവ അരി........................33

മട്ടഅരി.................................33

പച്ചരി...................................29

വെളിച്ചെണ്ണ (ലിറ്റർ)...........229

മല്ലി (500 ഗ്രാം)....................45

English Summary

Rice prices in the open market have crossed ₹60 per kg for several varieties. However, rice is available at ₹33 per kg through Supplyco and Onam markets, while additional rice sold through ration shops costs just ₹26 per kg, offering nearly half the open-market price.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA