SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.22 AM IST

20,000 ഏക്കറിൽ കുടുംബശ്രീ പച്ചക്കറി,​ പൂവ് റെഡി

kudumbashree-

ആലപ്പുഴ: ഓണ വിപണി ഉഷാറാക്കാൻ കുടുംബശ്രീ. 20,475.81 ഏക്കറിൽ പച്ചക്കറികളും 1,966.93 ഏക്കറിൽ പൂക്കളും വിളവെടുപ്പിന് തയ്യാറായി. ഇത്തവണ റെക്കാഡ് കൃഷിയാണ്. പച്ചക്കറിക്കൃഷിക്ക് ഓണക്കനിയെന്നും പൂക്കൃഷിക്ക് നിറപ്പൊലിമ എന്നുമാണ് പേരിട്ടത്.

കഴിഞ്ഞ വർഷം 8,913 ഏക്കറിൽ പച്ചക്കറിയും 1,820 ഏക്കറിൽ പൂവും കൃഷി ചെയ്തിരുന്നു. വൻ സ്വീകാര്യത കിട്ടിയതുകൊണ്ടാണ് ഇത്തവണ വ്യാപിപ്പിച്ചത്. തരിശുഭൂമി കണ്ടെത്തി കൃഷിയോഗ്യമാക്കുകയായിരുന്നു. കുടുംബശ്രീയുടെ 33,875 ജോയിന്റ് ലൈബിലിറ്റി ഗ്രൂപ്പുകളാണ് (ജെ.എൽ.ജി) പങ്കാളികളായത്.

ജൈവിക ഓർഗാനിക് പ്ലാന്റ് നഴ്സറികളിൽ നിന്നു വാങ്ങിയ തൈകളാണ് നട്ടത്. പയർ, വെണ്ട, തക്കാളി, പച്ചമുളക്, പാവൽ, പടവലം, ചുരയ്ക്ക, വഴുതന, മത്തൻ, കുമ്പളം തുടങ്ങി വിവിധ ഇങ്ങളുണ്ട്. കുടുംബശ്രീ മേളകൾ, നാട്ടുചന്തകൾ എന്നിവ വഴിയാണ് വിപണനം.

 കൃഷി ജില്ല തിരിച്ച്

(പച്ചക്കറി, പൂകൃഷി ഏക്കറിൽ)

തിരുവനന്തപുരം: 883, 158.05

കൊല്ലം: 826, 102.65

പത്തനംതിട്ട: 1339.93, 89.5

ആലപ്പുഴ: 813, 129.95

കോട്ടയം: 1854, 119.5

ഇടുക്കി: 1313, 98

എറണാകുളം: 1199.31, 93

തൃശൂർ: 1858.62, 115.42

പാലക്കാട്: 417.61, 98.1

മലപ്പുറം: 1850.24, 118.16

കോഴിക്കോട്: 2194, 77.3

വയനാട്: 229, 102

കണ്ണൂർ: 4183.17, 551.3

കാസർകോട്: 1241, 105

അട്ടപ്പാടി: 274, 9

ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ഓണം കഴിഞ്ഞ് വീണ്ടും പൂക്കുന്നവ അഗർബത്തിയടക്കം മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റും

-ഡോ. എസ്. ഷാനവാസ്,​

സേറ്റേറ്റ് പ്രോഗ്രാം ഓഫീസർ,​

കുടുംബശ്രീ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUDUMBASHREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA