
തിരുവനന്തപുരം: കൃഷി, ഗൃഹനിർമ്മാണം, കടമുറി നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി സർക്കാർ പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിക്ക് അപേക്ഷിക്കാനുള്ള മാർഗനിർദ്ദേശം റവന്യൂവകുപ്പ് പുറത്തിറക്കി. 2024 ജൂൺ ഏഴിനോ അതിന് മുമ്പോ അനുവദിച്ച പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് അപേക്ഷ നൽകേണ്ടത്. 2026-ലെ കേരള സർക്കാർ ഭൂമി പതിവ് ചട്ടം പ്രകാരമുള്ള നടപടികൾക്കാണ് ഈ മാർഗ നിർദ്ദേശം ബാധകമാവുക.
5000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾ, ഗാർഹിക ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കാൻ ഫോം എ യിൽ അപേക്ഷ തയ്യാറാക്കി റവന്യൂ ഡിവിഷണൽ ഓഫീസിൽ സമർപ്പിക്കണം.
പൊതുആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, എയ് ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഫോം ബിയിൽ അപേക്ഷിക്കണം. മറ്റെല്ലാ ആവശ്യങ്ങൾക്കും ഫോം ഡിയിലാണ് അപേക്ഷിക്കേണ്ടത്. ഫോം എ, ബി,ഡി എന്നീ മൂന്ന് തരം അപേക്ഷകൾക്കുമൊപ്പം അപേക്ഷാ ഫീസായി 100 രൂപ ഓൺലൈനായി ട്രഷറിയിൽ ഒടുക്കി ചെലാൻ ഹാജരാക്കണം. പട്ടയഭൂമിയുടെ വ്യവസ്ഥ ലംഘനം ക്രമപ്പെടുത്താനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ സജ്ജമാക്കിയ ക്ളാർക്ക് പോർട്ടൽ മാസങ്ങളായി തകരാറിലാണ്. ഓഫ് ലൈനായാണ് അപേക്ഷ സമർപ്പണം.
ഫോം ഡി വിഭാഗം
വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണം
കാർഷിക, കാർഷിക അനുബന്ധ ആവശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ആവശ്യങ്ങൾക്കുള്ള കെട്ടിടം.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള കെട്ടിടം- ആരാധനാലയ നിർമ്മാണം
പൊതു ചന്ത നിർമ്മാണം
കലാ സാംസ്കാരിക ആവശ്യങ്ങൾക്കോ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനത്തിനോ ഉള്ള കെട്ടിടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |