SignIn
Kerala Kaumudi Online
Sunday, 31 May 2026 5.03 PM IST

ഒറ്റ ചാർജിൽ 510 കിലോമീറ്റർ റേഞ്ച്: മികച്ച ആഡംബരവുമായി ‌കൊറിയൻ എസ് യു വി ഇവി

kia-syros-ev

ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുനൊരുങ്ങി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ. മൂന്ന് ശ്രദ്ധേയമായ ആഗോള മോഡലുകളാണ് പുറത്തിറക്കാൻ പോകുന്നത്. കിയ സോറെന്റോ ഹൈബ്രിഡ്, കിയ കാർണിവൽ ഹൈബ്രിഡ്, കിയ സിറോസ് ഇവി എന്നിവയാണ് പുതിയ മോഡലുകൾ. ഈ മൂന്ന് വാഹനങ്ങളിലും ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നതാണ് പ്രത്യേകത. ആഡംബരത്തോടൊപ്പം, മികച്ച മൈലേജ് ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ബ്രാൻഡ് ഇതിനകം തന്നെ അതിന്റെ വരാനിരിക്കുന്ന മോഡലുകൾ നിരത്തിൽ പരീക്ഷണമാരംഭിച്ചിട്ടുണ്ട്. പുതിയ മോഡലുകളിൽ കിയ സിറോസ് ഇലക്ട്രിക് പതിപ്പ് ഇതിനകം തന്നെ വാഹനപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു.ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുന്ന കിയയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് ഇത്. ഇതോടെ ഇന്ത്യൻ വിപണിയിൽ കിയയുടെ ആകെ ഇലക്ട്രിക് മോഡലുകളുടെ എണ്ണം നാലായി ഉയരും. പരീക്ഷണ ഓട്ടത്തിനിടെ പലതവണ ഈ വാഹനം നിരത്തുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്രില്ലിലും വീലുകളിലും വരുത്തുന്ന മാറ്റങ്ങൾ ഒഴിച്ചാൽ, കാഴ്ചയിൽ ഇത് സിറോസിന്റെ പെട്രോൾ/ഡീസൽ പതിപ്പിന് സമാനമായിരിക്കും. അത്യാധുനിക ഫീച്ചറുകളും വിശാലമായ ഉൾഭാഗവുമാണ് സിറോസിന്റെ പ്രത്യേകത. ഇലക്ട്രിക് പതിപ്പിലും ഇത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

42 കെഡബ്യുഎച്ച് ബാറ്ററി പാക്കും 133 ബിഎച്ച്പി കരുത്തും 255 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോര്‌ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. രണ്ട് ബാറ്ററി ഓപ്ഷനുകളിൽ സിറോസ് ഇവിടെ ലഭ്യമാകാനും സാദ്ധ്യതയുണ്ട്. 42 കെഡബ്യുഎച്ച് , 51.4 കെഡബ്യുഎച്ച് എന്നീ ബാറ്ററി ഓപ്ഷനുകളിലാകും ഇത് നിരത്തിലെത്തുക. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 420 മുതൽ 510 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര വിപണിയിൽ ഇതിനകം വിൽപ്പനയിലുള്ള ഏഴ് സീറ്റുള്ള പ്രീമിയം ഹൈബ്രിഡ് എസ്‌യുവിയാണ് കിയ സോറെന്റോ. 4.8 മീറ്റർ നീളവും രൂപഭംഗിയും ഉള്ള ഒരു ഡി-സെഗ്മെന്റ് എസ്‌യുവി ആണിത്. സ്റ്റാൻഡേർഡ് 7-സീറ്റർ, 6-സീറ്റർ ഓപ്ഷനുകളിൽ ഇന്ത്യയിൽ ഇത് പുറത്തിറക്കാൻ കഴിയും.റിപ്പോർട്ടുകൾ പ്രകാരം 1.6 ലിറ്റർ ടർബോചാർജ്ഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇതിന്റെ മറ്രൊരു പ്രത്യേകത.

എങ്കിലും ഇന്ത്യയിൽ ചെലവ് കുറയ്ക്കാൻ, സെൽറ്റോസിൽ കാണപ്പെടുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെ കമ്പനി ഉപയോഗിച്ചേക്കാം. സിക്സ് സ്പീഡ് ഓട്ടോമാറ്റിക്, എഡബ്യുഡി പവർട്രെയിൻ ഉള്ള 8-സ്പീഡ് ഡിസിറ്റി എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 14-വേ പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, ഒരു ഡിജിറ്റൽ ഐആർവിഎം, ഒരു ജെസ്റ്റർ-കൺട്രോൾ ടെയിൽഗേറ്റ്, സുരക്ഷയ്ക്കായി എഡിഎഎസ് സഹിതം 10 എയർബാഗുകൾ തുടങ്ങിയവയാണ് ഇതിന്റെ പ്രീമിയം സവിശേഷതകൾ.

സോറെന്റോയ്‌ക്കൊപ്പം, കിയ കാർണിവൽ എംപിവിയുടെ പുതുക്കിയ പതിപ്പും പുറത്തിറങ്ങുമെന്നാണ് വിവരം. ഇലക്ട്രിക് മോട്ടോറുമായി ജോഡിയാക്കിയ 1.6 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇതിൽ ഉൾപ്പെടും. പെട്രോൾ എഞ്ചിൻ 178 ബിഎച്ച്പി കരുത്താണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO, AUTONEWS, LIFESTYLE, KIA, KIA SYROS EV, AUTOMOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY