
ആലപ്പുഴ : കേന്ദ്ര സർക്കാർ മത്സ്യ മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നയം നടപ്പിലാക്കിയപ്പോൾ തീരദേശ ജനതയെ ചേർത്ത് നിർത്തിയത് എൽ.ഡി.എഫ് സർക്കാരാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ജെ ആഞ്ചലോസ് പ്രസ്താവിച്ചു.എൽ.ഡി.എഫ് പാതിരപ്പള്ളി മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതിക്കെതിരേയും വൻകിട മത്സ്യ ബന്ധന കപ്പലുകൾക്ക് അനുവാദം നൽകുന്നതിനെതിരെയും സമരം നയിച്ച പി .പി.ചിത്തരഞ്ജന്റെ സാന്നിധ്യം നിയമ സഭയിൽ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി ഷാജി അദ്ധ്യക്ഷനായി. എൻ.പി സ്‌നേഹജൻ, പി.ജി രാധാകൃഷ്ണൻ, കെ.എക്സ് ആന്റപ്പൻ, ഷൈലജ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |