ആലപ്പുഴ : യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ ആലപ്പുഴയിലെത്തും. മണ്ണഞ്ചേരി കാവുങ്കൽ ക്ഷേത്രം ഗ്രൗണ്ടിൽ രാവിലെ 9.30ന് പ്രവർത്തകരെ അഭിസംബോധന ചെയ്യും.
ആലപ്പുഴ, ചേർത്തല, അമ്പലപ്പുഴ മണ്ഡലങ്ങളിലെ പ്രവർത്തകർക്കൊപ്പം ജില്ലയിലെ മുഴുവൻ യു.ഡി.എഫ് സ്ഥാനാർത്ഥികളും പരിപാടിയിൽ സംബന്ധിക്കും.
ദേശീയ നേതാക്കളായ സച്ചിൻ പൈലറ്റ്, ദീപ ദാസ് മുൻഷി, രേവന്ത് റെഡി എന്നിവർ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തിയ പര്യടനത്തിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവർത്തകരെ ആവേശത്തിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |