
ചേർത്തല: റോട്ടറി മേഖലാതല നേതൃത്വ സംഗമം ചേർത്തലയിൽ സംഘടിപ്പിച്ചു. നിയുക്ത ഗവർണർ കൃഷ്ണൻ ജി.നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. അസി.ഗവർണർ കെ.പി.ഹരിലാൽ അദ്ധ്യക്ഷനായി. ആലപ്പുഴ റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ റൊട്ടേറിയൻ സുനിൽകുമാർ മുഖ്യവിഷയാവതരണം നടത്തി. കെ.രാജൻ,ജെ.എസ്.രാജീവ്,പ്രൊഫ.ഗോപിനാഥൻനായർ, മണികണ്ഠൻ നായർ,ഡിസ്ട്രിക്ട് സെക്രട്ടറിമാരായ ഒ.ജി.എഡ്വേർഡ്,സുമേഷ് ചെറുവാരണം എന്നിവർ സംസാരിച്ചു. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 ലെ മുൻനിര നേതാക്കളും വിവിധ ക്ലബ്ബുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. റൊട്ടേറിയൻ സോമൻ സ്വാഗതവും വിനോദ് മായിത്തറ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |