SignIn
Kerala Kaumudi Online
Friday, 08 May 2026 3.06 AM IST

യു.ഡി.എഫ് അപഹാസ്യരാകുന്നു: ആർ.ജെ.ഡി.

Increase Font Size Decrease Font Size Print Page

ആലപ്പുഴ : ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചിട്ടും നേതാവിനെ തെരഞ്ഞെടുക്കാനാവാതെ നേതൃസ്ഥാനത്തിനുവേണ്ടി വഴക്കുകൂടുന്നതിലൂടെ യു.ഡി.എഫ്. പൊതുജനമദ്ധ്യത്തിൽ സ്വയം അപഹാസ്യരാകുകയാണെന്ന് രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡന്റ് സാദിഖ് എം. മാക്കിയിലും സെക്രട്ടറി പി.ജെ. കുര്യനും പറഞ്ഞു.
നിയമസഭാംഗമല്ലാത്ത ഒരു നേതാവിനെ പുറത്തുനിന്നും കൊണ്ടുവരുന്നതും ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന് പറയുന്നതും ജനാധിപത്യപരമല്ല. ജനഹിതമല്ല പ്രതിഫലിക്കുന്നത്. മുന്നണി ആയതിനാൽ ഘടകക്ഷികളുടെ അഭിപ്രായം തേടുന്നത് രാഷ്ട്രീയ മര്യാദയാണ്. മുഖ്യമന്ത്രി ആകണമെന്ന താൽപര്യം ഉണ്ടായിരുന്നെങ്കിൽ അവർ അസംബ്ലിയിലേക്ക് മത്സരിക്കേണ്ടതായിരുന്നെന്നും അവർ പ​റഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.