SignIn
Kerala Kaumudi Online
Friday, 08 May 2026 3.06 AM IST

പട്ടണക്കാട് മത്സ്യത്തൊഴിലാളിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം

Increase Font Size Decrease Font Size Print Page

ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് 19ാം വാർഡിൽ മത്സ്യത്തൊഴിലാളിയായ 64 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇയാൾ,​ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല.

പട്ടണക്കാട് തീരത്തും ഫോർട്ടുകൊച്ചി, ചെല്ലാനം കേന്ദ്രീകരിച്ചും മത്സ്യ ബന്ധനം നടത്തുന്ന ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ,​ ആരോഗ്യ വകുപ്പിന്റെയും പട്ടണക്കാട് ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി.വെള്ളത്തിലൂടെയാണ്‌ രോഗം പ്രധാനമായും പടരുന്നത് എന്നതിനാൽ,​ ജലാശങ്ങളിലടക്കം അണുനശീകരണ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി.വിക്രമൻ, വൈസ് പ്രസിഡന്റ് മംമ്താ സിംഗ്, മെഡിക്കൽ ഓഫീസർ ഡോ.ജോർജ്ജ്, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് കെ.എ.ജയൻ, ഹെൽത്ത് ഇൻസ്പക്ടർ ജി.സുനിൽ എന്നിവർ പ്രദേശം സന്ദർശിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.