SignIn
Kerala Kaumudi Online
Saturday, 09 May 2026 4.17 AM IST

കുട്ടനാട്ടിലെ ഇടത് കോട്ടകൾ തകർത്ത് റെജി ചെറിയാൻ

Increase Font Size Decrease Font Size Print Page

കുട്ടനാട് : കുട്ടനാട് അസംബ്ളി മണ്ഡലത്തിൽ 13 പഞ്ചായത്തുകളിലും വ്യക്തമായ മേൽക്കൈ നേടിയാണ് യു.ഡി.എഫിലെ റെജി ചെറിയാൻ ഇക്കുറി വിജയതീരത്തടുത്തത്. ഒരിയ്ക്കലും യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടാത്ത കൈനകരി, കാവാലം, നീലംപേരൂർ പഞ്ചായത്തുകളും ഇക്കുറി റെജി ചെറിയാന് ഭൂരിപക്ഷം നൽകി എന്നതാണ് പ്രത്യേകത. എടത്വയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ഭൂരിപക്ഷം പോലും എൽ.ഡി.എഫിന് ആകെ ലഭിച്ചില്ല. യു.ഡി.എഫിന് 3386 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച ഇവിടെ എൽ.ഡി.എഫിന് ലഭിച്ച ഫോട്ടുകൾ 2643 മാത്രമാണ്.

മണ്ഡലത്തിൽ 50.28 ശതമാനം വോട്ടുകൾ സ്വന്തമാക്കിയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ റെജി ചെറിയാൻ കന്നി അങ്കത്തിൽ വിജയിച്ചത്.31.98 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ഡി.ജെ.എസിലെ സന്തോഷ് ശാന്തി 16932 വോട്ട് നേടി. 15.4 ശതമാനമാണ് വോട്ട് വിഹിതം. 2021ൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 14946 വോട്ടായിരുന്നു.

സി.പി.എം കോട്ടകളായി അറിയപ്പെടുന്ന രാമങ്കരി, വെളിയനാട്, നെടുമുടി പഞ്ചായത്തുകളിലും ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കെ.തോമസിന് നിലം തൊടാനായില്ല. കുട്ടനാട്ടിലെ അടിസ്ഥാന പ്രശ്നമായ കുടിവെള്ളക്ഷാമത്തിന്റെ കാര്യത്തിലോ കാർഷിക രംഗത്തെ പ്രശ്നങ്ങൾക്കോ പരിഹാരം കാണാൻ കഴിയാതെ പോയതാണ് എൽ.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് കാരണമായത്.


പഞ്ചായത്ത് തലത്തിൽ വോട്ടുനില

(പഞ്ചായത്തിന്റെ പേര്, എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ, ഭൂരിപക്ഷം)

 കൈനകരി : 3736, 5117, 1131, 1381

 കാവാലം: 2814,3574, 1126, 760

 നീലംപേരൂർ: 2519, 3191,1624,672

 വെളിയനാട്: 2310,3075,1266, 765

 പുളിങ്കുന്ന്: 3509,4981,1956,1472

 നെടുമുടി: 3475, 5242,1320, 1767

 ചമ്പക്കുളം: 2129,4826,1305, 2697

 രാമങ്കരി: 2007,3716,1089,1709

 മുട്ടാർ: 1385, 2676, 611,1291

 തലവടി : 3542,4747,1575,1205

 എടത്വ :2643, 6029, 1201, 3386

 തകഴി: 3216,4921,1735,1705

 വീയപുരം: 2144,3443,763,1299

 പോസ്റ്റൽ വോട്ട് : 565,1056,230,491

ആകെ

റെജി ചെറിയാൻ (യു.ഡി.എഫ്) : 56594

തോമസ് കെ തോമസ് (എൽ.ഡി.എഫ്) : 35994

സന്തോഷ് ശാന്തി (എൻ.ഡി.എ) : 16932

ഭൂരിപക്ഷം : 20600

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.