SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

മണ്ണിനടിയിൽ പീരങ്കിയും കപ്പലിന്റെ ആങ്കറും

wr

ആലപ്പുഴ: ആലപ്പുഴ ബീച്ചിന് സമീപത്തെ എഫ്.സി.ഐ ഗോഡൗണിൽ മണ്ണിനടിയിൽ നിന്ന് കപ്പലിന്റെ നങ്കൂരവും, പീരങ്കിക്ക് സമാനമായ വസ്തുവും കണ്ടെത്തി. ഇന്നലെ എഫ്.സി.ഐ. ഗോഡൗൺ റോഡിൽ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് വസ്തുക്കൾ ജോലിക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തുറമുഖ ഓഫീസിൽ വിവരമറിയിച്ചു. തുറമുഖ ഓഫീസർ സ്ഥലത്ത് എത്തി പരിശോധിച്ചതിൽ ഹാർബർ ക്യാനൻ വിഭാഗത്തിലുള്ള പീരങ്കിയാണെന്നും, തീരസുരക്ഷക്കായി പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന മാതൃകയുടെ സമാനമാണെന്നുമാണ് വിലയിരുത്തൽ. നങ്കൂരം പണ്ടുകാലത്തെ കപ്പലുകളിൽ ഉപയോഗിച്ചിരുന്ന മാതൃകയിലുള്ളതാണ്. സൗത്ത് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തുറമുഖ വകുപ്പിന് വസ്തുക്കൾ വിട്ടുകൊടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL