
ആലപ്പുഴ: ജില്ലയിൽ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ വകുപ്പിൽ നഴ്സ് ഗ്രേഡ് രണ്ട് ആയുർവേദ (കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്കു 2026 ഫെബ്രുവരി 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ 25 ഉദ്യോഗാർഥികൾക്കായുള്ള അഭിമുഖം മേയ് 15ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസിൽ നടക്കും.
ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ മുഖാന്തരം അറിയിച്ചിട്ടുണ്ട്. വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ഹാജരാകേണ്ടതാണ്. ഫോൺ: 0477 2264134.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
