ആലപ്പുഴ: നീറ്റ് ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും സോനം വാംഗ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യസദസ് നടത്തി. ഡൽഹിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമെതിരെ നടന്ന ലാത്തിച്ചാർജിൽ പ്രതിഷേധിച്ചു. കേന്ദ്രകമ്മിറ്റി അംഗം ആർ.രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എസ്.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ജെയിംസ് ശാമുവേൽ,ട്രഷറർ ജിസ്മി കെ. ജനാർദ്ദനൻ,സംസ്ഥാന കമ്മിറ്റി അംഗം സി.ശ്യാംകുമാർ, വൈസ് പ്രസിഡന്റുമാരായ എ.എ.അക്ഷയ്, എം. മുകുന്ദൻ,അനസ് നസീം,ബ്ലോക്ക് പ്രസിഡന്റ് നിതിൽ സതീശൻ,സെക്രട്ടറി ഉണ്ണി കണ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |