അബുദാബി: പ്രവാസികൾക്ക് അഭിമാനമായി മാറുകയാണ് ഇത്തിഹാദ് റെയിലിന്റെ ആദ്യ ക്യാപ്ടനായ മലയാളി യുവാവ്. ആലപ്പുഴ സ്വദേശി നിഷാദ് (29) ആണ് അപൂർവ നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ചത്. ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസിലാണ് നിഷാദ് അമരക്കാരനായത്.
മറ്റേതൊരു പ്രവാസിയെയുംപോലെ ഒരുപിടി സ്വപ്നങ്ങളുമായി 2014ലാണ് നിഷാദ് യുഎഇയിലേക്ക് വിമാനം കയറുന്നത്. ജീവിക്കാൻ വേണ്ടി മുന്നിലെത്തിയ എല്ലാ ജോലികളും ഏറ്റെടുത്തു. ക്യാഷ്യറായും, പെർഫ്യൂം വിൽപനക്കാരനായും, ഹോട് ഡോഗ് മേക്കറായും, ഒടുവിൽ ഡെലിവറി ബോയ് ആയി വരെ അദ്ദേഹം ജോലിചെയ്തു. എന്നാൽ, 2017ൽ പാം ജുമൈറ മോണോറെയിലിൽ ലഭിച്ച റെയിൽവെ ജോലിയാണ് നിഷാദിന്റെ ജീവിതം മാറ്റിയത്. പിന്നീട് ദുബായ് ട്രാം, ദുബായ് മെട്രോ, സായിദ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലെ പ്രവൃത്തിപരിചയം അദ്ദേഹത്തെവലിയ ലക്ഷ്യങ്ങളിലേക്ക് നയിച്ചു.
2020ൽ ഇത്തിഹാദ് റെയിലിലേക്ക് നിഷാദ് അപേക്ഷിച്ചിരുന്നുവെങ്കിലും ഇമെയിൽ വിലാസത്തിൽ ഉണ്ടായ പിഴവിനെ തുടർന്ന്ആ അവസരം നഷ്ടപ്പെട്ടു. എന്നാൽ നിരാശനാകാതെ2022ൽ അദ്ദേഹം വീണ്ടും അപേക്ഷിച്ചു.എല്ലാ പരീക്ഷകളും അഭിമുഖങ്ങളും പാസായി, വർഷങ്ങളായി താൻ ആഗ്രഹിച്ച സ്വപ്നം ഒടുവിൽസാക്ഷത്കരിക്കുകയായിരുന്നു.
താൻ ചെയ്ത ഒട്ടനവധി സാധാരണ ജോലികളിൽ നിന്നും യുഎഇയുടെ ഏറ്റവും വലിയ ഗതാഗത പദ്ധതിയുടെ ക്യാപ്ടൻ പദവിയിലേക്ക് നിഷാദ് എത്തിനിൽക്കുമ്പോൾ പ്രവാസി മലയാളികൾക്ക് അഭിമാനമായി മാറുകയാണ് നിഷാന്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |