ചേർത്തല:എസ്.എൽ. പുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ അഗ്രി ഫെസ്റ്റ്–2026 ന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എ.ഡി തോമസ് എം.എൽ.എ നിർവഹിക്കും. ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിൽ നടക്കുന്ന യോഗത്തിൽ പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. കലവൂർ പി.സി. വർഗീസ് ഫൗണ്ടേഷനാണ് സഹസംഘാടകർ.ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി.സിന്ധു,ചേർത്തല ഡി.ഇ.ഒ. അബ്ദുൾ സലാം, ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു,കെ.എസ്.ഷൈജ,സുനിൽ വർഗീസ്,വി.ജയശങ്കർ,മഹേന്ദ്ര ദാവ്,കവിത രാമദാസ്, ജാനിഷ് റോസ് ജേക്കബ്,പി.ശശി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |