SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

ട്രാൻ.ഡിപ്പോകൾ പകർച്ച വ്യാധി മുക്തമാക്കാൻ നിർദേശം

ksrtc

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും വർക്ക്ഷോപ്പുകളിലും കൊതുക് നിവാരണത്തിനും പകർച്ചവ്യാധി പ്രതിരോധത്തിനും അടിയന്തര നടപടി സ്വീകരിക്കാൻ മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശം.സംസ്ഥാനത്ത് കൊതുകു ജന്യരോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലാണിത്.ഇതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും കൊതുക് വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കാൻ നിർദേശിച്ചു.വർക്ക് ഷോപ്പുകളിലെ ടയറുകളിൽ മഴവെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതെ ഷെഡുകൾക്കുള്ളിലോ,ടാർപോളിൻ ഉപയോഗിച്ച് മൂടിയോ സൂക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.തുറസായ സ്ഥലങ്ങളിൽ സൂക്ഷിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ വെള്ളം കെട്ടിനിൽക്കാത്ത രീതിയിൽ ക്രമീകരിണമെന്നും നിർദ്ദേശം നൽകി.

ശനിയാഴ്ചകൾ 'ഡ്രൈ ഡേ'

എല്ലാ യൂണിറ്റുകളിലും വർക്ക് ഷോപ്പുകളിലും ശനിയാഴ്ചകൾ നിർബന്ധമായും 'ഡ്രൈ ഡേ' ആചരിക്കണം

 ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കപ്പുകൾ, കുപ്പികൾ, ചിരട്ടകൾ, കാനുകൾ, സ്ക്രാപ്പ് വസ്തുക്കൾ എന്നിവ നീക്കണം.

ഗ്യാരേജുകളിലും വർക്ക് ഷോപ്പ് പരിസരങ്ങളിലെയും വെള്ളക്കെട്ടുകൾ മണ്ണോ, മെറ്റലോ ഉപയോഗിച്ച് നികത്തണം

എല്ലാ യൂണിറ്റ് ഓഫീസർമാരും ബന്ധപ്പെട്ട അധികാരികളും തങ്ങളുടെ പരിധിയിലുള്ള ഡിപ്പോകളിലും വർക്ക് ഷോപ്പുകളിലും നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL