
മാന്നാർ: വിദ്യാർത്ഥികളിലെ സർഗ്ഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി 26 വരെ കായംകുളത്ത് നടക്കുന്ന 33-ാമത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോൽസവിന്റെ പ്രചരണാർത്ഥം നടത്തുന്ന പൈതൃക യാത്രയുടെ ഹരിപ്പാട് സോൺ പര്യടനം ഇന്നലെ നടന്നു. മാന്നാർ ഇരമത്തൂർ മഖാം സിയാറത്തിനു ശേഷം ആരംഭിച്ച പൈതൃക യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദ് കവാടത്തിനു മുന്നിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മാന്നാർ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി പൈതൃക യാത്രയ്ക്ക് സ്വീകരണം നൽകി. കേരള മുസ്ലിം ജമാഅത്ത് മാന്നാർ യൂണിറ്റ് പ്രസിഡന്റ് ഹാജി ടി.കെ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥാ ക്യാപ്റ്റനും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ നാസർ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |