അമ്പലപ്പുഴ: അമ്പലപ്പുഴ ഫോക്കസിന്റെ നേതൃത്വത്തിൽ ശ്രീപാദം ആയുർവേദ പഞ്ചകർമ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച അമ്പലപ്പുഴ കെ.കെ.കുഞ്ചു പിള്ള സ്മാരക ഹൈസ്കൂളിൽ നടക്കുമെന്ന് ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ ,ജനറൽ സെക്രട്ടറി വി.രംഗൻ, ചീഫ് കോ ഓർഡിനേറ്റർ എം.സോമൻ പിള്ള, ട്രഷറർ രഘു നെടിയകള്ളിൽ, മല്ലിക എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 400 പേർക്ക് ഭക്ഷണവും നൽകും. ഡോ: ജയശ്രീ, ഡോ: റോയി.ബി.ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ 5 ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിക്കും. 9.30 വരെയാണ് സ്പോട്ട് രജിസ്ട്രേഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |