SignIn
Kerala Kaumudi Online
Friday, 24 July 2026 3.50 AM IST

എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

ആലപ്പുഴ : കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​​​​ ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവകാശപത്രിക അംഗീകരിക്കണമെന്നും ചൂണ്ടിക്കാട്ടി എസ്​.എഫ്​.ഐ ആലപ്പുഴ ഹെ​ഡ്​പോസ്റ്റ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ്​ മറികടന്നെത്തിയ വിദ്യാർത്ഥികളെ പൊലീസ്​ മർദ്ദിച്ചു. നാലുപേർക്ക്​ പരിക്കേറ്റു​. എസ്​.എഫ്​.ഐ ജില്ലാ പ്രസിഡന്റ് അനന്തു അജി, ജില്ലാ ഭാരവാഹികളായ കാശിനാഥ്‌, നൂർ മുഹമ്മദ്‌, എൻ.അൻഷാദ്‌ എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെ ഉച്ചയോടെ ഇ.എം.എസ്​ സ്​റ്റേഡിയം പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച്​ ഹെഡ്​ ഓഫിസിന്​ മുന്നിൽ പൊലീസ്​ ബാരിക്കേഡ്​ ഉയർത്തി തടഞ്ഞു. ഇതിന്​ പിന്നാലെ സമരക്കാർ ബാരിക്കേഡ്​ മറിച്ചിടാനുള്ള ശ്രമം നടത്തി. കയർ ഉപയോഗിച്ച്​ ബലപ്പെടുത്തിയ ബാരിക്കേഡ്​ പലതവണ ഉയർത്തിപൊക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന്​ ബാരിക്കേഡിന്​ മുകളിലൂടെയും സമീപത്തെ മതിൽചാടിയും എത്തിയ വിദ്യാർത്ഥികളെ പൊലീസ്​ ബലംപ്രയോഗിച്ച്​ വാഹനത്തിൽ കയറ്റി. ഇത്​ നേരിയ ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസ്​ വലയംഭേദിച്ച്​ എത്തിയ പ്രവർത്തകൾ ​ഹെഡ്​ പോസ്റ്റ്​ ഓഫിസ്​ വളപ്പിൽ കയറി. ഗേറ്റ്​ തുറന്നും അല്ലാതെയും അകത്തുകയറിയവരെ പിടികൂടാൻ പൊലീസ്​ നടത്തിയ ശ്രമം വിജയിച്ചില്ല. ഇതി​നിടെ ഉന്തിലും തള്ളിലും പോസ്റ്റ്​ ഓഫിസ്​ വളപ്പിലെ ചെടിച്ചട്ടികളും നിലത്തുവീണു.
തുടർന്ന്‌ ഓഫീസിന്റെ പ്രധാന കവാടത്തിന്‌ മുന്നിലിരുന്ന്​ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പ്രതിഷേധയോഗം എസ്​.എഫ്​.ഐ കേന്ദ്രകമ്മിറ്റിയംഗം പി.അക്ഷര ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്​.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീർ സിംഗ്, എസ്‌.മേഘ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL