
കുട്ടനാട്: സ്‌കൂളുകളിൽ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടനാട്ടിലെ മുഴുവൻ സ്ക്കൂളുകളിലും തൂഫാന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുട്ടനാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ ടി. ടി കുരുവിള ഉദ്ഘാടനം ചെയ്തു. ജോസ് ടിപൂണിച്ചിറ(താലൂക്ക് ചെയർമാൻ) അഡ്വ. എസ്. ഉണ്ണികൃഷ്ണൻ നായർ(വൈസ് ചെയർമാൻ) സിബി മൂലംകുന്നം (സെക്രട്ടറി) തോമസ് മാത്യു (ട്രഷറർ) ജോബ് വരുത്തിക്കരി(മുൻ ജില്ലാ ചെയർമാൻ) മനോജ് കാക്കളം, സന്തോഷ് പട്ടണം , ജോസഫ് ആന്റണി പേരശ്ശേരി, മോളി അലക്സ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |