
ചാരുംമൂട് : ചത്തിയറ ഗവ.എൽ.പി സ്‌കൂളിൽ നടന്ന വായന മാസാചരണം സമാപിച്ചു. സമാപനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.റീന ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ആർ.അനീഷ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മനോജ് അഴീക്കൽ കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്തു.ഹെഡ്മിസ്ട്രസ് ജെ.സാജിദ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.ജമാൽ, എം.ജാബിർ,മുനീറ, ദിയ ശ്യാം, എസ്.അനൂപ് എന്നിവർ സംസാരിച്ചു. കുട്ടികൾ പങ്കെടുത്ത പുസ്തക ചർച്ചക്ക് അദ്ധ്യാപിക അശ്വതി സനൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |