
മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഴിമതികളിലും, കുടുംബശ്രീ പദ്ധതികളിലെ തട്ടിപ്പുകളിലും സമഗ്ര വിജിലൻസ് അന്വേഷണം നടത്തണമെന്നും, ദേശീയ പതാകയെ അപമാനിച്ച കുറ്റക്കാരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി മണ്ണഞ്ചേരി നോർത്ത്, സൗത്ത് ഏരിയ കമ്മറ്റികൾ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് ഉദ്ഘാടനം നിർവ്വഹിച്ചു, മണ്ണഞ്ചേരി നോർത്ത് ഏരിയാ പ്രസിഡന്റ് വിനയകുമാർ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.പരിക്ഷത്ത്, ഗീതാരാംദാസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |