SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.27 PM IST

റിയൽ എസ്റ്റേറ്റ് മാഫിയാ കുരുക്കിൽ ബിനാനി സിങ്ക്

Increase Font Size Decrease Font Size Print Page
binani
സിങ്ക് ലിമിറ്റഡ് ഭൂമി മറിച്ചുവിൽക്കുന്നതിന് തയ്യാറാക്കിയ പ്ലോട്ട് മാപ്പ്

കളമശേരി: എടയാർ വ്യവസായ മേഖലയിൽ പൂട്ടിപ്പോയ ബിനാനി സിങ്കിന്റെ 109 ഏക്കർ ഭൂമി പ്ലോട്ടുകളായി വില്ക്കാൻ നീക്കം. 2022 നവംബർ 3ന് സിങ്ക് സ്മെൽറ്റിംഗിന്​ ഇൻഡസ്ട്രിയൽ പാർക്ക് കം ലോജിസ്റ്റിക് ഹബ് സ്ഥാപിക്കുന്നതിനാണ് ഈ ഭൂമി സർക്കാർ അനുവദി​ച്ചത്. സബ് ലീസിംഗ് പാടില്ലെന്ന കർശന വ്യവസ്ഥയോടെ നൽകി​യ അനുമതി​യുടെ മറവി​ലാണ് ഭൂമിക്കച്ചവടം.

ബിനാനി സിങ്കിന്റെ പ്രവർത്തനം പൂർണമായും നിലച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭൂമി വിൽക്കാനും യന്ത്ര സാമഗ്രികൾ പൊളിച്ചു മാറ്റാനുമുള്ള തീരുമാനം നടപ്പാക്കാൻ എടയാർ സിങ്ക് ലിമിറ്റഡ് എന്ന പേരിൽ കമ്പനി പരിവർത്തനം ചെയ്യുകയും മുഹമ്മദ് ബിസ്‌മിത്ത് എന്ന വ്യവസായി മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുകയും ചെയ്തു.
ഇൻഡസ്ട്രിയൽ ലാൻഡ് നിയമപരമായി മറിച്ചു വിൽക്കാൻ പാടില്ലെന്നിരിക്കെയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ അനധികൃത കച്ചവടത്തിനൊരുങ്ങുന്നത്.

മണ്ണ് പുറത്തേക്കു കൊണ്ടുപോകാനുള്ള ശ്രമം ആഴ്ചകൾക്കുമുമ്പ് നാട്ടുകാരും തൊഴിലാളികളും ചേർന്ന് തടഞ്ഞി​രുന്നു.

കോമിൻകോ ബിനാനിയുടെ പതനം

മുംബൈ ആസ്ഥാനമായ കോമി​ൻകോ ബി​നാനി​ ഉല്പാദന മികവിലും ലാഭത്തിലും ഉയർന്ന ശമ്പളത്തിലും തലഉയർത്തി നിന്ന കാലമുണ്ട്. ഇടക്കാലത്ത് എടയാർ സിങ്ക് ലിമിറ്റഡ് എന്ന് പേര് മാറ്റി. സിങ്കായിരുന്നു പ്രധാന ഉല്പന്നം.

1967ൽ തുടങ്ങിയ കമ്പനി 2015ൽ പൂട്ടുമ്പോൾ 230 കോടിയാണ് ബാദ്ധ്യത. 500 ഓളം സ്ഥി​രം ജീവനക്കാരും നൂറുകണക്കിന് കരാർ തൊഴിലാളികളും ഉണ്ടായിരുന്നു. ശമ്പള കുടിശികയടക്കം ലഭിക്കാത്തതിനാൽ സമരങ്ങൾ കെട്ടടങ്ങിയിട്ടില്ല.

ഓഫീസർമാരും തൊഴിലാളികളുമായി 235 പേർക്ക് ഗ്രാറ്റുവിറ്റിയും ശമ്പള കുടിശികയും കി​ട്ടാനുണ്ട്. ആനുകൂല്യങ്ങൾ ലഭിക്കാതെ സ്ഥലം വിൽക്കരുതെന്നാണ് തൊഴിലാളികളുടെ നിലപാട്.

നി​ർദ്ദിഷ്ട ഇൻഡസ്ട്രി​യൽ പാർക്ക്

(ഏക്കറി​ൽ)

വ്യവസായ പാർക്ക് : 52.94

 ലോജിസ്റ്റിക് ഹബ് : 19.95

 അടിസ്ഥാന സൗകര്യം: 10.53

ഗ്രീൻ ബഫർ സോൺ: 10.14

 സി.ആർ. ഇസഡ് : 09.67

വ്യവസായ യൂണിറ്റുകൾ

ഭക്ഷണ പാനീയങ്ങൾ

സമുദ്ര ഉല്പന്നങ്ങൾ

മെഡിക്കൽ ഉപകരണങ്ങൾ

 സൗന്ദര്യ വസ്തുക്കൾ

എൻജിനിയറിംഗ്

പെട്രോ കെമിക്കൽസ്
 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്

കണ്ടെയ്‌നർ മെയിന്റനൻസ്

തൊഴി​ൽ അവസരങ്ങൾ: 3110

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.