
അങ്കമാലി: ഇ.കെ. നായനാർ ദിനത്തിൽ പീച്ചാനിക്കാട് ഐക്കാട്ട് കടവ് ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ പ്രദേശവാസിയായ സി.വി. സുധീഷിന്റെ ചികിത്സാ സഹായത്തിനായി സമാഹരിച്ച ഒരു ലക്ഷം രൂപ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ബി. ദേവർശനൻ സുധീഷിന്റെ അമ്മയ്ക്ക് കൈമാറി. സ്ട്രോക്ക് വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന സുധീഷിന്റെ തുടർചികിത്സയ്ക്കായുള്ള ആദ്യഗഡുവാണ് കൈമാറിയത്. സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.റെജീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ.കുര്യാക്കോസ്, വാർഡ് കൗൺസിലർ ഷോബി ജോർജ്, ബ്രാഞ്ച് സെക്രട്ടറി വി.വി.ചന്ദ്രൻ, ഹരിത റസിഡൻസ് അസോസിയേഷൻ ഭാരവാഹി ബിജു മാത്യു, ടി.സി. വർഗീസ്, എ.എസ്. ഹരിദാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |