
കൊച്ചി: കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന ' വികസനരേഖ' മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് നേതൃസമ്മേളനം തീരുമാനിച്ചു. സമാന സ്വഭാവമുള്ള കോർപ്പറേഷനുകളും ബോർഡുകളും സംയോജിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ് അദ്ധ്യക്ഷനായി. ബിഷപ്പുമാരായ ഡോ. മോഹൻ മാനുവൽ, മാത്യൂസ് സിൽവാനിയോസ്, ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ലെഫ്. കേണൽ ജേക്കബ്ബ് ജെ. ജോസഫ് ,ഷെവ. വി. സി. സെബാസ്റ്റ്യൻ, സാജൻ വേളൂർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |