
കൊച്ചി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. 27 ന് രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലുവ സെന്റ് സേവിയേഴ്‌സ് കോളേജ് ഫോർ വിമണിലാണ് തൊഴിൽമേള നടക്കുക. പതിനഞ്ചിലധികം തൊഴിൽദായകർ പങ്കെടുക്കുന്ന മേളയിൽ 500 ലധികം ഒഴിവുകളിലേക്ക് അഭിമുഖം നടക്കും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ (ഇലക്ട്രീഷ്യൻ, സോളാർ ടെക്‌നിഷ്യൻ), ഡിപ്ലോമ, ബിരുദം, ബിരുദാന്തര ബിരുദം, എന്നീ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ 27 ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റയുടെ നാല് കോപ്പി എന്നിവ സഹിതം സെന്റ് സേവിയേഴ്‌സ് കോളേജിൽ അഭിമുഖത്തിനായി ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |