
തൃപ്പൂണിത്തുറ: ഗായിക എസ്. ജാനകിയുടെ സ്മരണയ്ക്കായി തൃപ്പൂണിത്തുറ ശ്രുതിലയ ഗാനവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും ഗാനാർച്ചനയും സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ അഭയം ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് ഗായകൻ ഗണേഷ് സുന്ദരം ഉദ്ഘാടനം ചെയ്തു. ടി.വി. വിജയകൃഷ്ണൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ജി. ശ്യാം സ്വാഗതം ആശംസിച്ചു. എസ്. പ്രഹ്ലാദൻ നന്ദി രേഖപ്പെടുത്തി. ഗാനം മോഹനും ഗീതാ മഹേഷും സംഗീത രംഗത്തെ ജാനകിയമ്മയുടെ വിലമതിക്കാനാകാത്ത സംഭാവനകളെ അനുസ്മരിച്ചു. തുടർന്ന് എസ്. ജാനകി ആലപിച്ച അനശ്വര ഗാനങ്ങൾ കോർത്തിണക്കിയ ഗാനാർച്ചനയും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |