SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.43 PM IST

അനുസ്മരണവും കവിയരങ്ങും

photo
ചെറായില്‍ നടത്തിയ അനുസ്മരണസമ്മേളനവും കവിയരങ്ങും പ്രൊഫ. വിനോദ് കല്ലോലിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഏകതാ പരിഷത്ത്, സർവോദയമണ്ഡലം, ഗാന്ധി വിചാരധാര എന്നീ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ ജോയ് നായരമ്പലം, അമ്പലമേട് ഗോപി, വി.എം.കെ. രാമൻ എന്നിവരുടെ അനുസ്മരണവും കവിയരങ്ങും നടത്തി. ചെറായി രാമവർമ്മ സ്‌കൂളിൽ നടന്ന അനുസ്മരണ സമ്മേളനം പ്രൊഫ. വിനോദ് കല്ലോലിക്കൽ ഉദ്ഘാടനം ചെയ്തു. ഗാന്ധി വിചാരധാര പ്രസിഡന്റ് മാത്യൂസ് പുതുശേരി അദ്ധ്യക്ഷനായി. ആർ.ആർ. ദീപക് കവികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്‌നേഹചന്ദ്രൻ ഏഴിക്കര മുഖ്യ പ്രഭാഷണം നടത്തി. നോയൽ രാജ്, ഷാജി താന്നിക്കാട്ട്, രാഘവൻ അയ്യമ്പിള്ളി, തോമസ് കല്ലൂർ, ക്ലീറ്റസ് പെരുമ്പിള്ളി, ജോസഫ് നരികുളം, എം.ജി. ജോസി, ഐജൻ ചേലാട്ട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL