
മരട്: ബി.ടി.സി -ഇ.കെ. നായനാർ റോഡ് പൂർണമായും തകർന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലമായി റോഡ് ഇതേ അവസ്ഥയിൽ തുടരുകയാണെന്ന് നാട്ടുകാർ പറഞ്ഞു. കുഴികൾ കാരണം ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പലപ്പോഴും ഇവിടെ ചെറുതും വലുതുമായ അപകടങ്ങൾ പതിവാണെന്നും പരിസരവാസികൾ പറഞ്ഞു. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |