
കൊച്ചി: ലോകമസ്തിഷ്‌ക ദിനത്തോടനുബന്ധിച്ച് കുസാറ്റിൽ നടത്തിയ വാക്കത്തൺ രജിസ്ട്രാർ പ്രൊഫ.ഡോ.എ.യു. അരുൺ, സംഗീതസംവിധായകൻ ഔസേപ്പച്ചൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. കുസാറ്റ് സെന്റർ ഫോർ ന്യൂറോസയൻസും സെന്റർ ഒഫ് എക്‌സലൻസ് ഇൻ കെയർ ഓഫ് ബ്രെയിൻ ഹെൽത്തും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഔസേപ്പച്ചനും എഴുത്തുകാരനും സംവിധായകനുമായ ദേവദത്ത് ഷാജിയും 'മെമ്മറി സ്‌കാം' ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകി. മജീഷ്യൻ മായൻ അവതരിപ്പിച്ച മെന്റലിസം പരിപാടിയും ഉണ്ടായിരുന്നു.
ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.എ. പാർവതി, ഡോ. സരിത ജി. ഭട്ട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |