SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

മഹല്ല് കൂട്ടായ്മ പ്രതിഷേധത്തിലേക്ക്

d

കൊച്ചി: വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിലെ സംസ്ഥാന സർക്കാർ നിലപാടിനെതിരെ കേരള മഹല്ല് കൂട്ടായ്മ പ്രതിഷേധത്തിന്. വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സമാനമായ നിലപാടാണ് സുപ്രീംകോടതിയിലും സ്വീകരിച്ചത്. വെള്ളിയാഴ്ച സംസ്ഥാനത്തെ മുഴുവൻ മഹല്ലുകളിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ രക്ഷാധികാരി വി.എച്ച്. അലിയാർ ഖാസിമി, ചെയർമാൻ മുഹമ്മദ് വെട്ടത്ത്, അർഷദ് ബദരി, ടി.എ. മുജീബ് റഹ്മാൻ, ടി.എം. ഷാജഹാൻ ഹാജി, എം.എം. നാദിർഷ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL