SignIn
Kerala Kaumudi Online
Thursday, 23 July 2026 4.09 AM IST

കാപ്പ ചുമത്തി ജയിലിലടച്ചു

abhi

കോലഞ്ചേരി: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട തെക്കേൽ അഭിജിത്തിനെയാണ് (29) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.

പുത്തൻകുരിശ്, ചോറ്റാനിക്കര, ആലുവ ഈസ്റ്റ് സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ ഏപ്രിൽ 30ന് തിരുവാണിയൂർ അമ്പലംപടി ഭാഗത്ത് റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ സ്കൂട്ടറിലെത്തി തടഞ്ഞുനിറുത്തി വധഭീഷണി മുഴക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് യുവതിയുടെ അരപ്പവൻ മാലയും രണ്ട് ഗ്രാം ചെയിനും കവർന്ന കേസിൽ പ്രതിയായതിനെത്തുടർന്നാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL